കു​വൈ​റ്റ് അ​മീ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു
Thursday, October 1, 2020 11:16 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​മീ​ർ മ​ഹ​ത്താ​യ പ​ങ്ക് വ​ഹി​ച്ചു​വെ​ന്ന് സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ത​ന്‍റെ അ​നു​ശോ​ച​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ പ​രി​ഗ​ണ​ന​യും വാ​ൽ​സ​ല്യ​വും സ്ഥാ​ന​പ​തി എ​ടു​ത്തു പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും സ്ഥാ​ന​പ​തി വാ​യി​ച്ചു. ദു​ഖ സൂ​ച​ക​മാ​യി എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ