ഒ​മാ​ൻ സു​ൽ​ത്താ​ൻ കു​വൈ​റ്റി​ൽ; അ​മീ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം
Friday, October 2, 2020 12:00 AM IST
കു​വൈ​റ്റ് സി​റ്റി: അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് സ​ബ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് കു​വൈ​റ്റി​ലെ​ത്തി.

ഒ​മാ​ൻ സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​വും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കു​വൈ​റ്റി​ലെ​ത്തി​യ​ത്. കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബ​യും അ​മീ​രി ദി​വാ​ൻ അ​ഫ​യേ​ഴ്സ് മ​ന്ത്രി ഷെ​യ്ഖ് അ​ലി ഫ​റാ അ​ൽ സ​ബ​യു​മാ​ണ് സു​ൽ​ത്താ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ച​ത്. സു​ൽ​ത്താ​നൊ​പ്പം അ​ഫ​യേ​ഴ്സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ന്ദ് ബി​ൻ മ​ഹ​മൂ​ദ് അ​ൽ സെ​യ്ദ്, ഹി​സ് ഹൈ​ന​സ് സ​യ്യി​ദ് ഫ​ത​ക് ബി​ൻ ഫ​ഹ​ർ അ​ൽ സെ​യ്ദ്, പ്ര​ത്യേ​ക ദൂ​ത​ൻ, ഹൈ​ന​സ് സ​യ്യി​ദ് തൈ​മൂ​ർ ബി​ൻ ആ​സാ​ദ് അ​ൽ സെ​യ്ദ്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​നി​ലെ ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സ് ചെ​യ​ർ​മാ​ൻ, ഖാ​ലി​ദ്. റോ​യ​ൽ കോ​ർ​ട്ടി​ന്‍റെ ദി​വാ​ൻ മ​ന്ത്രി ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫീ​സ് മ​ന്ത്രി എ​ക്സ​ല​ൻ​സി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ച്ച്.​ഇ ഡോ. ​ഹ​മ​ദ് ബി​ൻ സ​യീ​ദ് അ​ൽ അ​വ്ഫി, എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. അ​മീ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

നേ​ര​ത്തെ സൗ​ദി അ​റേ​ബ്യ​യി​ലെ രാ​ജാ​വാ​യ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദി​ൻ​റെ പ്ര​ത്യേ​ക ദൂ​ത​നും മ​ന്ത്രി​മാ​രാ​യ ഡോ. ​മ​ൻ​സൂ​ർ ബി​ൻ മൈ​തെ​ബ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഉൗ​ദ്, റോ​യ​ൽ ഹൈ​ന​സ് പ്രി​ൻ​സ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സ​ഉൗ​ദും പ്ര​തി​നി​ധി സം​ഘ​വും ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ല​യും ബ​ഹ​റൈ​ൻ കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ എ​ന്നീ​വ​ർ കു​വൈ​റ്റി​ലെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ