അ​ൽ​ഐ​ൻ റെ​സി​ഡ​ൻ​സി വി​സ​ക്കാ​ർ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​ൻ ഐ​സി​എ അ​നു​മ​തി വേ​ണ​മെ​ന്ന് എ​യ​ർ അ​റേ​ബ്യ
Thursday, October 15, 2020 12:22 AM IST
അ​ബു​ദാ​ബി : അ​ബു​ദാ​ബി അ​ൽ​ഐ​ൻ റെ​സി​ഡ​ൻ​സി വി​സ​ക്കാ​ർ​ക്ക് ഷാ​ർ​ജ, റാ​സ് അ​ൽ ഖൈ​മ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഐ​സി​എ അ​നു​മ​തി വേ​ണ​മെ​ന്ന് എ​യ​ർ അ​റേ​ബ്യ. മ​റ്റു എ​മി​റേ​റ്റു​ക​ളി​ലെ താ​മ​സ വി​സ​ക്കാ​ർ​ക്ക് ഷാ​ർ​ജ​യി​ൽ വി​മാ​ന​മി​റ​ങ്ങാ​ൻ നി​ല​വി​ൽ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ല​വി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ബു​ദാ​ബി, അ​ൽ ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​മ​സ വി​സ​ക​ൾ ഉ​ള്ള​വ​ർ യാ​ത്ര​യ്ക്ക് മു​ൻ​പാ​യി http://uaeentry.ica.gov.ae/എ​ന്ന വി​ലാ​സ​ത്തി​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഐ​സി​എ അ​നു​വാ​ദം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് എ​യ​ർ അ​റേ​ബ്യ ഏ​റ്റ​വും പു​തി​യ യാ​ത്രാ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്.

www.airarabia.com എ​ന്ന വെ​ബ്സൈ​റ്റി​ലും ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ് . ഷാ​ർ​ജ, റാ​സ് അ​ൽ ഖൈ​മ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന റെ​സി​ഡ​ൻ​സി വി​സ​ക്കാ​ർ ത​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന ഐ​സി​എ ഗ്രീ​ൻ സ്റ്റാ​റ്റ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. അ​ബു​ദാ​ബി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന എ​യ​ർ അ​റേ​ബ്യ യാ​ത്രി​ക​ർ​ക്കും ഐ ​സി എ -​യു​ടെ പ്ര​വേ​ശ​നാ​നു​വാ​ദം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​യ​ർ അ​റേ​ബ്യ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റാ​സ​ൽ​ഖൈ​മ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ അ​റേ​ബ്യ വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പൂ​ർ​ണ തോ​തി​ൽ പു​ന​രാ​രം​ഭി​ക്കു​ക.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള