അബുദാബിയിൽ ജോയ് ആലുക്കാസ് പുതിയ ഷോറൂം തുറന്നു
Thursday, October 15, 2020 9:32 PM IST
അബുദാബി : ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. മദീനത് സായിദ് മാളിന്‍റെ ഗ്രൗണ്ട് ഫ്ലോറിൽ ലുലുവിനോട് ചേർന്നാണ് ഒട്ടേറെ കളക്ഷനുമായി പ്രവർത്തനം ആരംഭിച്ചത്.

ഷോറൂമിന്‍റെ ഉദ്ഘാടനം ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് നിർവഹിച്ചു.

ആധുനികവും പുരാതനവുമായ കളക്ഷൻ ഉൾപ്പടെ ഉപഭോക്താക്കളുടെ അഭിരുചിക്ക് ഇണങ്ങിയ എല്ലാതരം ആഭരണങ്ങളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ ഉത്സവകാല ഓഫറുകളുമായി ഏറ്റവും പുതിയ ദീപാവലി ശേഖരവും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ബ്രാൻഡ്‌സ് , പ്രഷ്യസ് ജ്വല്ലറി,കൽക്കട്ട ഡിസൈൻസ് തുടങ്ങിയ ഒട്ടേറെ ശേഖരവും അവതരിപ്പിക്കുന്നുണ്ട്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ പാരമ്പര്യവും വിജയ കഥയും, ഉപയോക്താക്കളുടെ വിശ്വാസീയതയുമെല്ലാം കോർത്തിണക്കി കൊണ്ട് കോഫി ടേബിൾ ബുക്കും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ഷോറൂം സന്ദർശിക്കുന്നവർക്കും ജീവനക്കാർക്കുമായി വിപുലമായ സുരക്ഷാ മാർഗ നിർദേശങ്ങളും സ്വീകരിച്ചിട്ടുണ്ട്. നവീനവും പാരമ്പരാഗതവുമായ ജ്വല്ലറി ഡയമണ്ട് കളക്ഷൻ ഉൾപ്പെടുന്ന ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവമാണ് ആണ് പുതിയ ഷോറൂം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള