അദ്വൈതം കുവൈറ്റ്‌ യാത്രയയപ്പ് നൽകി
Saturday, October 17, 2020 7:27 AM IST
കുവൈറ്റ് സിറ്റി : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്വൈതം കുവൈറ്റ് അംഗങ്ങളായ അജയകുമാറിനും അദ്വൈതം വനിതാവേദി അധ്യക്ഷ വിനീത ബ്രിജേഷിനും കേന്ദ്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്‍കി. ഇരുവരുടെയും പ്രവര്‍ത്തനമികവിനെക്കുറിച്ച് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ സംസാരിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ