കുവൈറ്റിൽ മരണസംഖ്യ ഉയരുന്നു; ഒന്പത് മരണം, രോഗബാധിതർ 686
Monday, October 19, 2020 9:36 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഒക്ടോബർ 19 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ഒന്പത് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്ത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 710 ആയി.

686 പേർക്ക് ഇന്ന് പുതിയതായി രോഗം ബാധിച്ചു. 746 പേർ രോഗ മുക്തി നേടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6,002 പരിശോധനകളാണ് ഇന്നു നടന്നത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 116,832 ഉം പരിശോധനകളുടെ എണ്ണം 834,167 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 108,606 ഉം ആണ്. 7,516 പേരാണ് വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 133 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ