ദുബായിൽ കാസർഗോഡ് മുൻസിപ്പൽ തല കെഎംസിസി വെൽഫയർ സ്‌കീം പ്രവർത്തനം തുടങ്ങി
Thursday, October 22, 2020 8:19 PM IST
ദുബായ്: കെഎംസിസി വെൽഫയർ സ്‌കീം കാസർഗോഡ് മുൻസിപ്പൽ തല കാമ്പയിൻ ജില്ലാ ജനറൽ സെക്രട്ടറി സലാം കന്നിപ്പാടി ബദറുദ്ദീൻ തളങ്കരയിക്ക് നൽകി നിർവഹിച്ചു.

കോവിഡ് ഏറ്റവും തീവ്രമായ കാലയളവില്‍ സ്വന്തം ജീവന്‍ വക വയിക്കാതെ ത്യാഗോജ്വലമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎംസിസി പ്രവർത്തകരെ വ്യവസായ പ്രമുഖൻ മധുർ ഹംസ അഭിനന്ദിച്ചു.

പ്രസിഡന്‍റ് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ , ട്രഷറർ സത്താർ ആലംപാടി, ജില്ലാ സെക്രട്ടറി ഫൈസൽ ദീനാർ, മണ്ഡലം സെക്രട്ടറി സഫ്‌വാൻ അണങ്കൂർ, സുഹൈൽ കോപ്പ, മഞ്ചേശ്വരം ട്രഷറർ ഇബ്രാഹിം ബെരിക്ക, സെക്രട്ടറി യൂസഫ് ഷേണി, കാസർഗോഡ് മുൻസിപ്പൽ വെൽഫയർ സ്‌കീം കോ ഓർഡിനേറ്റർ കെ.പി. ഇക്ബാൽ , തൽഹത്ത് തളങ്കര എന്നിവർ സംബന്ധിച്ചു.

ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതവും ട്രഷർ സർഫ്രാസ് റഹ്മാൻ നന്ദിയും പറഞ്ഞു.