ബഹറിനിൽ കോവിഡ് ബാധിതർ 304; രോഗമുക്തി 416
Friday, October 23, 2020 9:01 PM IST
മനാമ: ആരോഗ്യ മന്ത്രാലയം ഒക്ടോബർ 23 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹറിനിൽ 10954 കോവിഡ് പരിശോധനകൾ നടത്തിയതിൽ 304 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 416 പേർ രോഗമുക്തി നേടി. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ പ്രവാസി തൊഴിലാളികളാണ്. 203 പേർക്ക് സന്പർക്കം മൂലവും 13 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെയായി 308 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 75,840 പേർ രോഗമുക്തി നേടി. 78 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 29 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.