ഇ​സു​ദീ​ൻ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Monday, October 26, 2020 9:42 PM IST
ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ലാ കെഎംസി​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഇ​സു​ദീ​ൻ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ​എം​സി​സി അ​നു​ശോ​ചി​ച്ചു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് നി​സ്വാ​ർ​ഥ സേ​വ​നം കാ​ഴ്ച​വ​ച്ച ഇ​സു​ദീ​ൻ ത​ങ്ങ​ളു​ടെ വി​യോ​ഗം പ്ര​സ്ഥാ​ന​ത്തി​ന് തീ​രാ ന​ഷ്ട​മാ​ണ്.

12 വ​ർ​ഷ​ത്തോ​ളം ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​യ ഇ​സ്‌​സു​ദീ​ൻ ത​ങ്ങ​ൾ, നി​ല​വി​ൽ ജി​ദ്ദ-​പൊ​ന്നാ​നി മ​ണ്ഡ​ലം കെ.​എം​സി​സി പ്ര​സി​ഡ​ന്‍റാ​ണ്. ഹ​ജ് കാ​ല​യ​ള​വി​ൽ വോ​ള​ണ്ടി​യ​ർ സേ​വ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. കെ.​എം​സി​സി സു​ര​ക്ഷ സ്കീം ​പ്ര​ചാ​ര​ണ കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ക​യും, ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക സാ​സ്കാ​രി​ക രം​ഗ​ത്ത് നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു ഇ​സു​ദീ​ൻ ത​ങ്ങ​ൾ എ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ പ​ട്ടി​ക്കാ​ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​നും ക​മ്മ​റ്റി​ക്കു​വേ​ണ്ടി അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ട് ജി​ദ്ദ​യി​ൽ മ​യ്യ​ത്ത് സ്കാ​ര​വും ഓ​ണ്‍​ലൈ​നാ​യി പ്രാ​ർ​ഥ​ന സ​ദ​സും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജി​ല്ല ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ