ജീ​വ​ന​ക്കാ​രു​ടെ വി​വാ​ഹം ഓ​ണ്‍ ലൈ​നി​ൽ ആ​ഘോ​ഷി​ച്ച് അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ്: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Tuesday, October 27, 2020 11:52 PM IST
ദോ​ഹ: കോ​വി​ഡി​നെ തു​ട​ർ​ന്ന് യാ​ത്ര പ്ര​യാ​സ​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ വി​വാ​ഹം ഓ​ണ്‍ ലൈ​നി​ൽ ആ​ഘോ​ഷി​ച്ച് അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ്. ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഗ്ലോ​ബ​ൽ മാ​ക്സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ വി​വാ​ഹ​മാ​ണ് കൊ​റോ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​റി​ട്ട രീ​തി​യി​ൽ ന​ട​ന്ന​ത് .

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബാ​ലു​ശേ​രി​ക്ക​ടു​ത്ത് കി​നാ​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന അ​ജ്മ​ൽ ഗ്ലോ​ബ​ൽ മാ​ക്സി​ലെ ഐ​ടി. മാ​നേ​ജ​റാ​ണ്. നാ​ട്ടി​ലും ഖ​ത്ത​റി​ലു​മൊ​ക്കെ ക്വാ​റ​ന്ൈ‍​റ​ൻ ഫോ​ർ​മാ​ലി​റ്റി​ക​ളു​ള്ള​തി​നാ​ൽ ദോ​ഹ​യി​ൽ ക​ന്പ​നി മാ​നേ​ജ്മെ​ന്‍റി​നോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ബാ​ലു​ശേ​രി​യി​ലെ ത​ന്നെ റ​ഫീ​ഖ് ചീ​ക്കി​ലോ​ഡി​ന്‍റെ മ​ക​ൾ ഫ​ഹ്മി​ദ​യെ അ​ജ്മ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗ്ലോ​ബ​ൽ മാ​ക്സി​ലെ ത​ന്നെ സെ​യി​ൽ​സ് മേ​നാ​യ ആ​ശി​ർ ഉ​ള്ളി​യേ​രി​യി​ലെ ഫി​ദ​യെ ജീ​വി​ത സ​ഖി​യാ​ക്കി​യ​തും ദോ​ഹ​യി​ലി​രു​ന്ന് ത​ന്നെ.

ഇ​രു​വ​രും പി​താ​ക്കാന്മാർ​ക്ക് വ​ക്കാ​ല​ത്ത് ന​ൽ​കി ഓ​ണ്‍ ലൈ​നി​ൽ നി​ക്കാ​ഹ് ക​ർ​മ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

വേ​റി​ട്ട ഈ ​നി​ക്കാ​ഹ് ആ​ഘോ​ഷ​മാ​ക്കി​യാ​ണ് അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്‍റ് ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​വി. ഹം​സ​യു​ടെ ക​ല്യാ​ണ​പാ​ട്ട് ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ നി​യാ​സ് അ​ബ്ദു​ന്നാ​സി​ർ, ഗ്ലോ​ബ​ൽ മാ​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ്, ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വാ​ഹാ​ശം​സ​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മൊ​രു​ക്കി ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് ആ​ഘോ​ഷം സാ​ർ​ഥ​ക​മാ​ക്കി.


റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ