ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും സ​മ​ർ​പ്പി​ക്കാം
Wednesday, October 28, 2020 12:29 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​ല​യാ​ളം അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്ന് പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കോ​ണ്‍​സു​ലാ​ർ, ലേ​ബ​ർ, ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സേ​വ​ന​ങ്ങ​ളും ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ നി​ർ​ദ്ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള​ള​ത്. ഇ​തി​നാ​യു​ള്ള പ്രി​ന്‍റ് ഫോ​മു​ക​ൾ എം​ബ​സി​യി​ലും മൂ​ന്ന് പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭി​ക്കും.

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ ഫോ​മു​ക​ൾ ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ൽ ഭാ​ഷ​ക​ൾ ഇ​നി​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോം ​പൂ​രി​പ്പി​ച്ച് എം​ബ​സി​യി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ക്സു​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് നി​ക്ഷേ​പി​ക്കാം. [email protected], [email protected] എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്കാം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍