ഡൊ​മി​നി​ക് ചാ​ക്കോ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Wednesday, October 28, 2020 12:33 AM IST
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബ്ബാ​സി​യ ജെ ​യൂ​ണി​റ്റ് അം​ഗ​വും കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി​യു​മാ​യ ഡൊ​മി​നി​ക് ചാ​ക്കോ​യു​ടെ (37 ) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്. മൃ​ത​ദേ​ഹം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നോ​ർ​ക്ക ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡൊ​മി​നി​ക് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കു​വൈ​റ്റി​ൽ അ​സി​ക്കോ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ്ചാ​ക്കോ-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ചാ​ക്കോ. ഭാ​ര്യ : സി​നി ഡൊ​മി​നി​ക്. മ​ക്ക​ൾ: അ​ന്ന, സാ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​ന്നി​സ് ചാ​ക്കോ (ക​ല കു​വൈ​റ്റ് മെ​ന്പ​ർ ), ബെ​ന്നി ചാ​ക്കോ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ