അബുദാബിയിൽ കോവിഡ് ബാധിതർ 1,400; രോഗമുക്തി 2.189
Wednesday, October 28, 2020 9:15 PM IST
അബുദാബി: ആരോഗ്യ മന്ത്രാലയം ഒക്ടോബർ 28 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 104,673 ടെസ്റ്റുകൾ നടത്തിയതിൽ 1,400 പുതിയ കോവിഡ് കേസുകളും മൂന്നു മരണവും റിപ്പോർട്ട് ചെയ്തു. ഇന്നു മാത്രം 2,189 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 12.7 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. 129, 024 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 124,647 പേർ രോഗമുക്തി നേടി. 485 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു. 3892 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.