മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം കെ. ​സ​ച്ചി​ദാ​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, October 29, 2020 10:27 PM IST
റി​യാ​ദ്: മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് മേ​ഖ​ലാ പ്ര​വേ​ശ​നോ​ത്സ​വം ഒ​ക്ടോ​ബ​ർ 30 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് പ്ര​ശ​സ്ത ക​വി കെ. ​സ​ച്ചി​ദാ​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ സു​ജ സൂ​സ​ൻ ജോ​ർ​ജ് സം​ബ​ന്ധി​ക്കും. മേ​ഖ​ല​യി​ലെ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. റി​യാ​ദി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ഭാ​ഷാ​സ്നേ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. സൂം ​വെ​ർ​ച്വ​ൽ സ​മ്മേ​ള​ന​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ (https://www.facebook.com/malayalamriyadh) നേ​രി​ട്ട് സം​പ്രേ​ഷ​ണം ചെ​യ്യും.