ദമാമിൽ ഒഐസിസി ഇന്ദിരാജി അനുസ്മരണം; വി.ഡി. സതീശൻ പങ്കെടുക്കും
Friday, October 30, 2020 5:31 PM IST
ദമാം: ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഒക്ടോബർ 31 ന് വൈകുന്നേരം സൗദി സമയം 6.30 ന് (ഇന്ത്യൻ സമയം രാത്രി 9 ന്) കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സമ്മേളനത്തിൽ ഒഐസിസി റീജണൽ, നാഷണൽ, ഗ്ലോബൽ നേതാക്കളോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമുന്നതരായ നേതാക്കളും പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് പി.എം നജീബ് വാർത്താകുറിപ്പിൽ അറിയിച്ചു.