കുവൈറ്റിൽ 671 പേർക്ക് കോവിഡ്, ആറ് മരണം
Friday, October 30, 2020 6:16 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഒക്ടോബർ 30നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6,221 പരിശോധനകൾ നടത്തിയതിൽ 671 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 727 പേർ ഇന്നു രോഗ മുക്തരായി. ചികിത്സയിലായിരുന്ന ആറു പേർ ഇന്നു മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 125,337 ആയി ഉയർന്നു. 911,354 പരിശോധനകളാണ് രാജ്യത്ത് ഇതുവരെയായി നടത്തിയത്. 116,202 പേർ രോഗമുക്തി നേടി. 773 പേർ രോഗം ബാധിച്ചു മരിച്ചു. 8,362 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇതിൽ 108 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ