ജോസ് ആന്‍റണിക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി
Friday, October 30, 2020 7:53 PM IST
കുവൈറ്റ് സിറ്റി: ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോസ് ആന്‍റണിക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. തൃശൂർ ചീയരം സ്വദേശിയും ഓർലി പാർസൺ കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനും ഫോക്കസ് കുവൈറ്റ് ഫഹാഹീൽ ( യൂണിറ്റ് 16 ) സജീവ അംഗവുമായിരുന്നു ജോസ് ആന്‍റണി.

യൂണിറ്റ് ഭാരവാഹികളായ സൈമൺ ബേബി , അരുൺ , രതീഷ് ടി.ആർ, ആർ. സുഗതൻ ,ഷാഹിൻ അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ജോസ് ആന്‍റണി മറുപടി പ്രസംഗം നടത്തി. ഷാഹിൻ അബ്ദുൽ റഹ്മാൻ ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ