ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റ് ഇന്ത്യൻ അംബാസിഡറുമായി കൂടികാഴ്ച നടത്തി
Tuesday, November 17, 2020 4:17 PM IST
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ ലോയേഴ്സ് ഫോറം മെന്പേഴ്സ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനു ലോയേഴ്സ് നൽകിവരുന്ന സൗജന്യ നിയമ സഹായത്തെ കുറിച്ച് അറിയിക്കുകയുണ്ടായി. സംഘടയുടെ പ്രവർത്തനങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ: സുരേഷ് പുളിക്കൽ വിവരിച്ചു. ജനറൽ കൺവീനർ അഡ്വ മുഹമ്മദ് ബഷീർ, ഫോറത്തിലേക്ക് വരുന്ന ആളുകളുടെ പരാതികളെ അംബാസിഡറെ ബോധ്യപ്പെടുത്തുകയുണ്ടായി.

കുവൈറ്റിലെ പ്രവാസി സമൂഹം കാലാകാലമായി അനുഭവിക്കുന്ന നിസഹായത, പ്രത്യേകിച്ചു നിയമപരമായ അർഹിക്കുന്ന പരിരക്ഷ ലഭിക്കാത്തതിന്‍റെ പ്രയാസങ്ങൾ എന്നിവ അഡ്വ. ജോൺ തോമസ്, അഡ്.വ ഷിബിൻ ജോസ്, അഡ്വ. ലാൽജി ജോർജ്, അഡ്വ. പ്രിയ ഹരിദാസ്, അഡ്വ. മിനിശിവദാസ്, അഡ്വ. ജെറാൾ ജോസ്, അഡ്.വ ശിവദാസ്, അഡ്വ ജംഷാദ്, അഡ്വ. ജസീന ബഷീർ എന്നിവർ അദ്ദേഹത്തെ ബോധ്യപെടുത്തുകയുണ്ടായി. ലോയേഴ്സ് ഫോറം എംബസിക്കു എല്ലാവിധത്തിലുള്ള സഹായവും ചെയ്യാൻ തയ്യാറാണെന്നും, അതിന്‍റെ അടിസ്ഥാനത്തിൽ കൂടുൽ അഭിഭാഷകരെ ഉൾപ്പെടുത്തി എംബസി ലീഗൽ പാനൽ വിപുലപ്പെടുത്താനും, എംബസിയിൽ ലോയേഴ്സ് ഫോറം മെമ്പർ മാരുടെ സേവനം നേരിട്ട് നല്കുവാനുള്ള സംവിധാനും ഉണ്ടാക്കാനുള്ള തീരുമാനവും ഫോറം ഏറ്റെടുക്കുവാൻ തയാറാണെന്നും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ