മുസ് ലിം ലീഗ് സ്ഥാനാർഥികളുടെ കെട്ടിവയ്ക്കുന്ന തുക ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി നൽകും
Wednesday, November 18, 2020 4:49 PM IST
ദുബായ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 14നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കാസർഗോഡ് നഗരസഭയിൽ നിന്ന് മത്സരിക്കുന്ന മുസ് ലിം ലീഗ് സ്ഥാനാർഥികളുടെ കെട്ടിവയ്ക്കുന്ന തുക ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി നൽകും.

കഴിഞ്ഞ 5 വർഷം കാസർഗോഡ് നഗരസഭയിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർഥികൾക്ക് മുതൽക്കൂട്ടാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് പ്രവർത്തികൾ ഏറെ പൂർത്തീകരിച്ച അഞ്ചു വർഷമാണ് കടന്നു പോയത് , നഗരസഭാ പ്രദേശത്തെ ഭൂരിഭാഗം മേഖലയിലും ഗതാഗത സൗകര്യം ഒരുക്കുന്നതിന്ന് ഭരണസമിതിക്ക് ആയിട്ടുണ്ട്. തെരുവ് കച്ചവടക്കാർക്കായി ആദ്യ സർവേ നടന്ന നഗരസഭയാണ് കാസർഗോഡ് . സർവേയിലൂടെ കണ്ടത്തിയ 151 തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്‍റെ സമഗ്ര വികസനം മുന്നിൽ കണ്ട് ജനങ്ങൾക്കുള്ള പ്രയാസം പരിഹരിച്ച് പുതിയ മാസ്റ്റർ പ്ലാൻ പാസാക്കാനും ഭരണസമതിക്കായിട്ടുണ്ട്.

പ്രസിഡന്‍റ് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ തല്ഹത്ത് തളങ്കര , സിനാൻ തോട്ടാൻ,കാമിൽ ബാങ്കോട് , ശരീഫ് തുരുത്തി ,ഹനീഫ് അണങ്കൂർ, ഫിറോസ് അടുക്കത്ത്ബയൽ,സലിം കോർക്കോഡ്, റൗഫ് മീലാദ് , ഒ.എ. സജീദ് എന്നിവർ സംബന്ധിച്ചു. ട്രഷർ സർഫ്രാസ് റഹ്മാൻ നന്ദിയും ആഷിക് പള്ളം പ്രാർഥനയും നടത്തി.