കുവൈറ്റ് ഇന്ത്യൻ എംബസി ബിസിനസ്​ നെറ്റ്​വർക്ക്​ രൂപവത്​കരിച്ചു
Wednesday, November 18, 2020 6:57 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്ക്​ രൂപവത്​കരിച്ചു. ഇന്ത്യൻ ബിസിനസ്​ സമൂഹത്തേയും കുവൈറ്റിനേയും ബന്ധിപ്പിക്കുന്ന സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരസ്​പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ്​ എംബസിയുടെ ഇടപെടൽ.

കുവൈറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ബിസിനസ്​ സംരംഭങ്ങൾ നെറ്റ്​വർക്കിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

https://forms.gle/kw9UaZ9fdzv6b7Bx9 എന്ന ലിങ്ക്​ വഴി രജിസ്​ട്രേഷൻ നടത്താം. @IndianIbn എന്നതാണ്​ ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്കിന്‍റെ ട്വിറ്റർ വിലാസം.

വിവരങ്ങൾക്ക്​ എംബസി വെബ്​സൈറ്റ്​ സന്ദർശിക്കാം.

റിപ്പോർട്ട്: സലിം കോട്ടയിൽ