ബാലവേദി കുവൈറ്റ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
Thursday, November 19, 2020 5:42 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് നാല്‌ മേഖലകളിലും ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ നേതൃത്വം നൽകിയ പൊതുസമ്മേളനത്തെ തുടർന്ന് വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

മേഖലാതലത്തിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അബ്ബാസിയ മേഖലയിൽ കേരള ലോക സഭ അംഗം സാം പൈനമൂടും സാൽമിയ മേഖലയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാറും ഫഹീൽ മേഖലയിൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ സലിം നിലമ്പൂരും അബുഹലീഫ മേഖലയിൽ കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാനും നിർവഹിച്ചു.

ശിശുദിനാഘോഷ പരിപാടിക്ക് ബാലവേദി കുട്ടികളും കല കുവൈറ്റ് ഭാരവാഹികളും ബാലവേദി രക്ഷാധികാരി സമിതി പ്രവർത്തകരും നേതൃത്വം നൽകിയ പരിപാടിയിൽ ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ് , ബാലവേദി രക്ഷാധികാരി സമിതിയംഗങ്ങളായ ജോസഫ് പണിക്കർ, ഷെറിൻ ഷാജു എന്നിവർ വിവിധമേഖലകളിൽ പരിപാടിക്ക് ആശംസ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ