ക്യൂ​എ​ച്ച്എ​ൽ​എ​സ് വാ​ർ​ഷി​ക​പ​രീ​ക്ഷ: വി​ജ​യി​ക​ൾ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു
Sunday, November 22, 2020 9:16 PM IST
ദോ​ഹ: വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ന് കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന ഖു​ർ​ആ​ൻ ഹ​ദീ​ഥ് ലേ​ണിം​ഗ് സ്കൂ​ൾ (ക്യൂ​എ​ച്ച്എ​ൽ​എ​സ്) വാ​ർ​ഷി​ക പൊ​തു പ​രീ​ക്ഷ ന​വം​ബർ 29 നു ​ന​ട​ക്കും.

ഖ​ത്ത​റി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ​മാ​ർ​ക്ക് നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം​നേ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഖ​ത്ത​ർ കേ​ര​ളാ ഇ​സ് ലാ​ഹി സെ​ന്‍റ​ർ , സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ച​താ​യി ഝ​ഒ​ഘ​ട വിം​ഗ് ക​ണ്‍​വീ​ന​ർ സി.​പി ഷം​സീ​ർ അ​റി​യി​ച്ചു.

മ​ർ​ഹൂം അ​മാ​നി മൗ​ല​വി​യു​ടെ ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ൽ സൂ​റ​ത്തു-​ത്ത്വൂ​ർ, സൂ​റ​ത്തു​ന്ന​ജ്മ്,സൂ​റ​ത്തു​ൽ​ഖ​മ​ർ, സൂ​റ:​റ​ഹ്മാ​ൻ,സൂ​റ:​അ​ൽ​വാ​ഖി​അ: എ​ന്നി​വ​യാ​ണ് സി​ല​ബ​സി​ൽ ഉ​ള്ള​ത്.

ഒ​ബ്ജ​ക്റ്റീ​വ് ടൈ​പ്പ് രൂ​പ​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​മാ​ത്ര​മാ​യി​രി​ക്കും വാ​ർ​ഷി​ക പൊ​തു​പ​രീ​ക്ഷ​ക്ക്ഉ​ണ്ടാ​യി​രി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:3310 5963 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: നൗ​ഷാ​ദ് അ​ലി