സമസ്ത ബഹറിൻ ഓണ്‍ലൈന്‍ പ്രാർഥന സംഗമം
Wednesday, November 25, 2020 1:29 PM IST
മനാമ: സമസ്തയുടെ ആഹ്വാന പ്രകാരം ബഹ്റൈനിലും പ്രാര്‍ഥനദിനാചരണം നടന്നു.
സമസ്ത ബഹ്റൈന്‍ റെയ്ഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത മദ്രസകളിലെ ഉസ്താദുമാരെയും രക്ഷിതാക്കളെയും നിരവധി വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമത്തിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

പ്രമുഖ വാഗ്മി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തി. ഹംസ അൻവരി മോളൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് യാസിർ ജിഫ് രി തങ്ങൾ ഹിദ്ദ്, റഷീദ് ഫൈസി കമ്പളക്കാട്, സകരിയ ദാരിമി കാക്കടവ്, നുമൈർ ഫൈസി, കെ.എം.എസ് മൗലവി, വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ്, നവാസ് കൊല്ലം എന്നിവര്‍ സംസാരിച്ചു. ഖാസിം റഹ് മാനി സ്വാഗതവും അശ്റഫ് അൻവരി നന്ദിയും പറഞ്ഞു.