കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
Friday, November 27, 2020 8:20 PM IST
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഓരോന്നിലും സജീവമായി ഇടപെടുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനപതിയെ സമാജത്തിന്‍റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. സമാജത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്ഥാനപതിയെ ധരിപ്പിച്ചു.

ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പേട്ട, ജോയ് ജോൺ തുരുത്തിക്കര, വനിതാ വേദി കൺവീനർ റീനി ബിനോയ്, കമ്മിറ്റി അംഗങ്ങളായ ലാജി ജേക്കബ്, പ്രമിൽ, ജയൻ സദാശിവൻ, റെജി മത്തായി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ