ലോക്കോസ്​റ്റ്​ സൂപ്പർമാർക്കറ്റ്​ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു
Saturday, November 28, 2020 1:32 AM IST
കുവൈറ്റ് സിറ്റി: ലോക്കോസ്​റ്റ്​ സൂപ്പർ മാർക്കറ്റ് ഹവല്ലി ശർഹബീൽ സ്ട്രീറ്റിലെ അൽ അർബീദ് ടവറിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 25 നു ​ നടന്ന ചടങ്ങിൽ സഅദ് അർബിദ് ജുലൈവി അർബീദ് ഉദ്​ഘാടനം നിർവഹിച്ചു.

ലോക്കോസ്​റ്റ്​ സൂപ്പർ മാർക്കറ്റ് ചെയർമാൻ അബ്​ദുള്ള മന്ന അബ്​ദുള്ള മെഷ്ഹസ്, മാനേജിംഗ് ഡയറക്ടർ യൂനുസ് അബ്​ദുൽ റസാഖ്​, എക്സിക്യൂട്ടീവ് ഡയറക്ടർ യാസിക്​ അബ്​ദുൽ റസാഖ്​, ജനറൽ മാനേജർ അബ്​ദുൽ ഗഫൂർ മതിലകത്ത്, വിശിഷ്​ടാതിഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

7000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന സൂപ്പർ മാർക്കറ്റിൽ വിവിധ ബ്രാൻഡ്​ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുമെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ