"സർക്കാരിന്‍റെ ജനവഞ്ചനക്കെതിരെ വിധിയെഴുതുക'
Monday, November 30, 2020 7:34 PM IST
ജിദ്ദ: ജനവിരുദ്ധവും വഞ്ചനാപരവുമായ നയങ്ങൾ മുഖമുദ്രയാക്കിയ സർക്കാരിന്‍റെ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്താകണം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്‍റ് അഷ്‌റഫ് മൊറയൂർ. സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും വിവേചനമില്ലാത്ത വികസനത്തിനുവണ്ടി പ്രവർത്തിക്കുന്നവർക്കും വോട്ടുകൾ ചെയ്തു വിജയിപ്പിക്കണമെന്ന് കൺവൻഷൻ സമ്മതിദായകരോട് അഭ്യർഥിച്ചു.

സോഷ്യൽ ഫോറം ജിദ്ദ കേരള എക്സിക്യൂട്ടീവ് അംഗം ഹസൻ മങ്കട മുഖ്യപ്രഭാഷണം നടത്തി. പുതുതായി സോഷ്യൽ ഫോറം അംഗങ്ങളായവരെ ചടങ്ങിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജീബ് വറ്റലൂർ സ്വാഗതവും അഷ്‌റഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ