സെ​ലി​ബ്രേ​റ്റിം​ഗ് പ​ഞ്ചാ​ബ് സം​ഘ​ടി​പ്പി​ച്ചു
Tuesday, December 1, 2020 10:36 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സെ​ലി​ബ്രേ​റ്റിം​ഗ് പ​ഞ്ചാ​ബ് സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ പൈ​തൃ​കം, സം​സ്കാ​രം, സാ​ന്പ​ത്തി​ക ശേ​ഷി, വ്യാ​പാ​ര അ​ന്ത​രീ​ക്ഷം, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി ഓ​ണ്‍​ലൈ​ൻ ആ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് പാ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​ണ് എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന​ത്. പ​ഞ്ചാ​ബി ക​ലാ​കാ​രന്മാർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ച​ങ്ങി​ന് മി​ഴി​വേ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ