യുഎഇ ദേശീയ ദിനം; സുരക്ഷ മുൻനിർത്തി കരിമരുന്ന് കലാപ്രകടനവും സംഗീതകച്ചേരിയും റദ്ദാക്കി
Wednesday, December 2, 2020 9:10 PM IST
അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ദി പോയിന്‍റിൽ ഡിസംബർ രണ്ടിന് (ബുധൻ) നടത്താനിരുന്ന കരിമരുന്ന് കലാപ്രകടനവും സംഗീതകച്ചേരിയും റദ്ദാക്കി. പാം ഫൗണ്ടനിൽ രാത്രി ഒൻപതിന് ആരംഭിക്കേണ്ട ഷോ, സുരക്ഷാ കാരണങ്ങളെ തുടർന്നാണ് റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു.

"സുരക്ഷാ മുൻകരുതലുകൾ കാരണം, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പാം ഫൗണ്ടനിലെ എല്ലാ കരിമരുന്നു കലാപ്രകടനങ്ങളും റദ്ദാക്കപ്പെടും. മാത്രമല്ല, തത്സമയ ഓർക്കസ്ട്രയും നടക്കില്ല. എന്നാൽ പാം ഫൗണ്ടൻ ഷോകൾ പതിവുപോലെ പ്രവർത്തിക്കും," സംഘാടകർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.