ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, January 7, 2021 11:30 PM IST
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ യു​വ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ’സ്വാ​മി വി​വേ​കാ​ന​ന്ദ അ​ഡ്ര​സ്’ എ​ന്ന പേ​രി​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ ച​ട​ങ്ങി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ജ​നു​വ​രി 12ന് ​വൈ​കു​ന്നേ​രം 5 നാ​ണ് ച​ട​ങ്ങ്. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ഛായാ​ചി​ത്രം വെ​ർ​ച്വ​ലാ​യി അ​നാഛാ​ദ​നം ചെ​യ്യും. കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​രന്മാ​ർ​ക്കും വെ​ർ​ച്വ​ലാ​യി ച​ട​ങ്ങി​ൽ സ​ന്നി​ത​രാ​കാം. ഇ​തി​നാ​യി [email protected] എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ച​ട​ങ്ങി​ന്‍റെ ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും അ​തി​ലൂ​ടെ അ​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ട്വി​റ്റ​ർ, യൂ​ട്യൂ​ബ്, ഫെ​യ്സ്ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ ലൈ​വാ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ