എസ്.വി. അബ്ദുള്ള സാഹിബിന്‍റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു
Saturday, January 16, 2021 2:40 AM IST
കുവൈറ്റ് സിറ്റി: എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്‍റും പ്രവാസി ലീഗ് നേതാവും കല, സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായ എസ്. വി അബ്ദുല്ലയുടെ നിര്യണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

എം. എസ്. എഫിന് ഇന്ന് കാണുന്ന പതാക രൂപകൽപന ചെയ്തത് എസ്വിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് കുവൈത്ത് കെ.എം.സിസി. സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.
മുസ് ലിം ലീഗ് രാഷ്ട്രീയത്തിലും കേരളത്തിലെ കലാസാംസ്കാരിക മണ്ഡലത്തിലും അതുല്യമായ നേതൃ സാനിധ്യം കൊണ്ട് സജീവമാക്കിയ ബഹുമുഖ പ്രതിഭയെയാണ് എസ് വിയുടെ നിര്യാണത്തിലൂടെ പാർട്ടിക്ക് നഷ്ടമായതെന്ന് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ