ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് കുവൈറ്റ്
Thursday, January 21, 2021 12:04 PM IST
കുവൈറ്റ്: അമേരിക്കയുടെ 46-ാ മത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡനെ കുവൈത്ത് അഭിനന്ദിച്ചു.അമേരിക്കയും കുവൈത്തും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽസബ ജോ ബൈഡന് അയച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

മേഖലയില്‍ നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ക്കും സുരക്ഷയ്ക്കും സമാധാനത്തിനും ഒരുമിച്ച് നില്‍ക്കാമെന്ന പ്രതീക്ഷ പങ്കുവഹിച്ച അമീര്‍ പ്രസിഡന്‍റ് ബൈഡനും ഹാരിസിനും ആരോഗ്യവും സമൃദ്ധിയും സന്തോഷവും ആശംസിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ