മൂ​ട​ൽ​മ​ഞ്ഞ്: വാ​ഹ​ന​ത്തി​ലിരുന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ​ക്കു അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്
Friday, January 22, 2021 12:06 AM IST
അ​ബു​ദാ​ബി : മൂ​ട​ൽ മ​ഞ്ഞു​ള്ള​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ ഇ​രു​ന്നു വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ​ക്കു അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. 800 ദി​ർ​ഹം പി​ഴ​യും 4 ബ്ലാ​ക്ക് പോ​യി​ന്‍റു​ക​ളു​മാ​കും ശി​ക്ഷ​യാ​യി ന​ൽ​കു​ക എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തി​ശൈ​ത്യ​വും മ​ഞ്ഞു​വീ​ഴ്ച​യു​മു​ള്ള വാ​രാ​ന്ത്യ​ത്തി​ലേ​ക്കാ​ണ് യു​എ​ഇ നീ​ങ്ങു​ന്ന​തെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ൽ ഇ​രു​ന്നു വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് ശീ​ല​ങ്ങ​ൾ​ക്കെ​തി​രെ അ​ബു​ദാ​ബി പോ​ലീ​സ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. മ​ഞ്ഞു​ള്ള​പ്പോ​ൾ ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സി​റ്റി​ക്കു​ള്ളി​ലും പു​റ​ത്തു​മു​ള്ള റോ​ഡു​ക​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്..

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള