കുവൈറ്റിൽ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ വൻ കവർച്ച
Friday, January 22, 2021 4:34 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ വൻ കവർച്ച. ജഹ്റയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് ആറായിരം ദിനാറുമായി അജ്ഞാതന്‍ കടന്നു കളഞ്ഞു.

ജനുവരി 21 നായിരുന്നു സംഭവം. ഇടപാട് നടത്താനെന്ന വ്യാജേന സ്ഥാപനത്തിലെത്തിയ അക്രമി കാഷ്യറെ കുത്തിപരിക്കേല്‍പ്പിക്കുകയും പൈസ തട്ടിയിടുക്കുകയുമായിരുന്നു. നിരീക്ഷണ കാമറകളിൽ അക്രമിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു

റിപ്പോർട്ട്:സലിം കോട്ടയിൽ