കല കുവൈറ്റ് വാർഷിക കൺവെൻഷൻ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
Wednesday, January 27, 2021 12:21 PM IST
കുവൈറ്റ് സിറ്റി: കല കുവൈറ്റ് വാര്‍ഷിക കൺവെൻഷൻ ജനുവരി 29നു വെള്ളിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും. ഓൺലൈനായി നടക്കുന്ന കൺവെൻഷൻ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും.

കൺവെൻഷനിൽ 4 മേഖലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 240 പ്രതിനിധികള്‍ ഉൾപ്പടെ 265 പേർ പങ്കെടുക്കും. 75 യൂണിറ്റുകളുടെ കൺവെൻഷനുകളും നാലു മേഖല കൺവെൻഷനുകളും പൂര്‍ത്തീകരിച്ചതിനു ശേഷമാണ് കേന്ദ്ര കൺവെൻഷൻ നടത്തപ്പെടുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ