യുഎഇയിൽ കോവിഡ് മരണനിരക്ക് ഏറ്റവും ഉയർന്ന നിലയിൽ, വെള്ളിയാഴ്ച മാത്രം 20 മരണം
Friday, February 19, 2021 7:03 PM IST
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1093 ആയി ഉയർന്നു.

ഇന്ന് 3140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 4349 പേര്‍ ഇന്നു രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 പരിശോധനകൾ നടത്തി. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 2.89 കോടി ആയി. 12,209 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,65,017 ആയും രോഗമുക്തരുടെ എണ്ണം 3,51,715 ആയും ഉയർന്നു.