കുവൈറ്റിൽ മലയാളി യുവതി അർബുദരോഗത്തെ തുടർന്ന് നിര്യാതയായി
Saturday, February 20, 2021 2:30 AM IST
കുവൈറ്റ് സിറ്റി : മലയാളി യുവതി കുവൈറ്റിൽ നിര്യാതയായി വയനാട് കമ്പളക്കാട് സ്വദേശി ബിന്ദു സ്റ്റീഫനാണ് (38 ) മരിച്ചത്. ദീർഘകാലമായി മുബാറക് ഹോസ്പിറ്റലിൽ അർബുദരോഗ‌ത്തിന് ചികിത്സയിലായിരുന്നു. കുവൈറ്റിൽ ഹോം നഴ്സ് ആയിരുന്നു.

ഭർത്താവ് :ഷാജി. മകൻ : ഷാൽവിൻ.

മൃതദേഹം ഐസിഎഫിന്‍റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ