റിയാദ് : ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി ബദിയ യൂണിറ്റ് സെക്രട്ടറി ബിന്ദു മധുവിന്‍റെ മകൻ എം.വിഷ്ണുവിന് കുടുംബവേദിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി ബദിയ ഏരിയ പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ കുടുംബവേദി ബദിയ യൂണിറ്റ് സെക്രട്ടറി ബിന്ദു മധു സ്വാഗതം പറഞ്ഞു. നൈസി റിയാസ് അധ്യക്ഷതയും കേളി ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ബദിയ ബ്രാഞ്ച് കൺവീനർ അലി കക്കഞ്ചിറ, കുടുംബവേദി ബദിയ യൂണിറ്റ് ട്രഷറർ ഹസ്ന ഷമീർ, അനിരുദ്ധൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വിഷ്ണുവിനുള്ള ഉപഹാരം കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് കൈമാറി. യാത്രയയപ്പിന് വിഷ്ണു നന്ദി പറഞ്ഞു.