ദുബായ് ഭക്ഷ്യമേളക്ക് ദുബൈയിൽ തുടക്കമായി
Monday, February 22, 2021 11:52 AM IST
ദുബായ് : ഗൾഫിലെ ഭക്ഷ്യമേളക്ക് ദുബൈയിൽ തുടക്കമായി .85 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലേറെ പ്രദർശകരാണ് 26 മതു ഗൾഫ് ഫുഡ് മേളക്ക് എത്തിയിരിക്കുന്നത്

രുചിലോകത്തെ വമ്പൻ കമ്പനികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ഗൾഫ് ഫുഡ് മേളക്കാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ സാക്ഷ്യം വഹിക്കുന്നത് . ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും പ്രമുഖ ഷെഫുമാരടക്കം 60ലേറെ പാചകവിദഗ്ധർ പങ്കെടുക്കും ലോകത്തെ പ്രമുഖ വ്യാപാര വ്യവസായ പ്രതിനിധികൾ, ഭക്ഷ്യരംഗത്തെ പുതിയ സംരംഭകർ , ഇറക്കുമതി , സ്ഥാപനങ്ങൾ തുടങ്ങിയവർ മേളയിൽ എത്തിയിട്ടുണ്ട്. ഭക്ഷ്യ രംഗത്തെ നവീന പാചകരീതികൾ , ഭക്ഷ്യ സംസ്‌ക്കരണ വിദ്യകള്‍, നൂതന ഉപകരണങ്ങള്‍ എന്നിവയും മേളയെ വ്യത്യസ്തമാക്കും .ഭക്ഷ്യോല്‍പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും ഇറക്കുമതി , കയറ്റുമതി സാധ്യതകളെക്കുറിച്ച് പഠിക്കാനുമായി ലോകത്തെ നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മേളയില്‍ എത്തിയിട്ടുണ്ട്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മേള 25 നു അവസാനിക്കും.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള