അജ്മാനിൽ കോഫി ഷോപ്പുകളും റെസ്റ്റോറന്‍റുകളും രാത്രി പതിനൊന്നിന് അടയ്ക്കണം
Wednesday, February 24, 2021 11:43 AM IST
ദുബായ് : അജ്മാനിൽ കോഫി ഷോപ്പുകളും റെസ്റ്റോറന്‍റുകളും രാത്രി പതിനൊന്നിനു അടയ്ക്കണമെന്ന് നിർദ്ദേശം . കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഫാസ്റ്റ് ഫുഡ് വിതരണം ചെയ്യുന്ന ഭക്ഷണ ശാലകൾക്കു ഈ നിയന്ത്രണം ബാധകമല്ല . ഹോം ഡെലിവറി സേവനവും നിലവിലുള്ളതു പോലെ തുടരാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള