ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കു​വൈറ്റ് പാ​ർ​പ്പി​ട​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, February 24, 2021 11:32 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പാ​ർ​പ്പി​ട​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല അ​ബ്ദു​ൾ സ​മ​ദ് മ​റാ​ഫി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ധ​ന​കാ​ര്യ, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​യാ​താ​യും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി. പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ആ​ഗോ​ള സാ​ന്പ​ത്തി​ക രം​ഗ​ത്തെ സം​ഭ​വ വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി പ​ത്ര​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ