കു​വൈ​റ്റി​ൽ ലു​ലു എ​ക്സ്പ്ര​സ് ഫ്ര​ഷ് മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 11:34 PM IST
കു​വൈ​റ്റ് സി​റ്റി : സാ​ൽ​മി​യ ടെ​റാ​സ് മാ​ളി​ൽ ലു​ലു എ​ക്സ്പ്ര​സ് ഫ്ര​ഷ് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. രാ​ജ്യ​ത്തെ പ​തി​നൊ​ന്നാ​മ​ത്തേ​യും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഇ​രു​ന്നൂ​റ്റി​ര​ണ്ടാ​മ​ത്തെ​യും ശാ​ഖ​യാ​ണ് സാ​ൽ​മി​യ​യി​ൽ കു​വൈ​റ്റ്് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് അ​ൽ സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​യൂ​സ​ഫ​ലി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ.​അ​ഷ​റ​ഫ​ലി, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ സൈ​ഫീ റു​പാ​വാ​ല എ​ണീ​വ​ർ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത്, റീ​ജ​ണ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ഖാ​ദ​ർ ഷെ​യ്ഖ് എ​ന്നീ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2226 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഷോ​പ്പ്. ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും, ശീ​തീ​ക​രി​ച്ച മ​ത്സ്യ​വും മാം​സ​വും ഗ്രോ​സ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബേ​ക്ക​റി ഇ​ന​ങ്ങ​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്ത​ർ​ദ്ദേ​ശീ​യ ഉ​ൽ​പ്പ​ന്ന ശ്രേ​ണി​ക്ക് പു​റ​മെ, എ​ല്ലാ ഉ​ൽ​പ്പ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലും മി​ക​ച്ച ഇ​ള​വു​ക​ളും ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ളും എ​ക്സ്പ്രെ​സ്‌​സ് സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും. ആ​ഗോ​ള​ത​ല​ത്തി​ലു​ട​നീ​ള​മു​ള്ള ലു​ലു ഗ്രൂ​പ്പി​ൻ​റെ സാ​ന്നി​ധ്യ​വും വെ​യ​ർ​ഹൗ​സിം​ഗ് സം​വി​ധാ​ന​വും ശീ​തി​ക​ര​ണ സം​ഭ​ര​ണ ശാ​ല​ക​ൾ വ​ഴി​യും ഉ​പ​ഭോ​ക്ത​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ൻ​റ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ