കോ​വി​ഡ് മു​ൻ​ക​രു​ത​ൽ; കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചി​ടു​ന്നു
Tuesday, March 2, 2021 12:55 AM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ആ​രോ​ഗ്യ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ മാ​ർ​ച്ച് നാ​ല് വ​രെ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചി​ടു​മെ​ന്ന് വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ എം​ബ​സി അ​റി​യി​ച്ചു .

മു​ൻ​കൂ​ട്ടി​യു​ള്ള അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്തി​ര കോ​ണ്‍​സു​ല​ർ സേ​വ​ന​ങ്ങ​ൾ തു​ട​രും. അ​ടി​യ​ന്തി​ര കോ​ണ്‍​സു​ല​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ രീിെ1.​സൗം​മ​ശേ@ാ​ല​മ.​ഴീ്.​ശി എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​മൂ​ന്ന് പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ തു​ട​രും. മാ​ർ​ച്ചി​ൽ എം​ബ​സി ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ