മലയാളി യുവാവ് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
Wednesday, March 3, 2021 11:54 AM IST
കുവൈറ്റ് സിറ്റി: വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇല്യാസ് (37) മരണമടഞ്ഞു. സബാ അഹ്‌മദ് ഏരിയായില്‍ വെച്ചായിരുന്നു അപകടം .സാബിറയാണ് ഭാര്യ. കുട്ടികൾ - മുഹമദ് ജാസിം,മുഹമദ് നാസിം. പിതാവ്-കെ.കെ. സ്വാലിഹ് മൗലവി. മാതാവ് കദീജ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്‌നെറ്റ് ടീമിന്റെ നേത്യത്വത്തില്‍ നടത്തി വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ