ഉ​മ്മ​ർ​കു​ട്ടി​ക്ക് എം​ഇ​എ​സ് കു​വൈ​റ്റ് യാ​ത്ര​യ​പ്പു ന​ൽ​കി
Wednesday, March 3, 2021 10:50 PM IST
കു​വൈ​റ്റ്: എം​ഇ​എ​സ് കു​വൈ​റ്റ് സീ​നി​യ​ർ മെ​ന്പ​ർ എ​ൻ​ജി. ഉ​മ്മ​ർ​കു​ട്ടി​ക് എം​ഇ​എ​സ് കു​വൈ​റ്റ് ക​മ്മി​റ്റി യാ​ത്ര​യ​പ്പു ന​ൽ​കി. 22 വ​ർ​ഷ​ത്തോ​ളം കു​വൈ​റ്റ് ഓ​യി​ൽ ക​ന്പ​നി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു എം​ഇ​എ​സ് ന​ൽ​കി​യ സ്നേ​ഹ ഉ​പ​ഹാ​രം കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​മ്മ​ർ കു​ട്ടി സാ​ഹി​ബി​ന് ന​ൽ​കി. പ്ര​സ്തു​ത ച​ട​ങ്ങി​ൽ റ​മീ​സ് സ​ലേ​ഹ്, അ​ർ​ഷ​ദ്, റ​യീ​സ് സ​ലേ​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ