കു​വൈ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വ്; ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​ത് 1,409 കേ​സു​ക​ൾ
Wednesday, March 3, 2021 11:40 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വ്. ബു​ധ​നാ​ഴ്ച മാ​ത്രം 1,409 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 194 ,781 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.35 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10,544 ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന അ​ഞ്ച് പേ​രാ​ണ് ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,097 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 93.54 ശ​ത​മാ​ന​മാ​ണ്. 1,077 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 182,196 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ 11,488 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 162 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ