കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഒരാഴ്ച കൂടി അടച്ചിടും
Friday, March 5, 2021 6:36 PM IST
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി അടച്ചിട്ടിരുന്ന കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാംഭിക്കുന്നത് ഒരാഴ്ചകൂടി നീട്ടി. നേരത്തേ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശാനുസരണം മാർച്ച് രണ്ടുമുതൽ നാലുവരെ അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതാണ് മാർച്ച് 11 വരെ നീട്ടിയത്.

അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കാം. മൂന്നു പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും സേവനങ്ങള്‍ തുടരും. മാര്‍ച്ചില്‍ എംബസി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനഃക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ