കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു; ഇന്നു 1,613 പുതിയ കേസുകൾ
Saturday, March 6, 2021 3:02 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്നും കുറവില്ല . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,613 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 198,110 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.76 ശതമാനമാണ് . 11,208 ടെസ്റ്റുകളാണ് ഇന്നു നടത്തിയത്‌. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ ഇന്നു മരണമടഞ്ഞതോടെ രാജ്യത്തെ മരണസംഖ്യ 1,113 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.00 ശതമാനമാണ് .918 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 184,239 പേർ കോവിഡ് മുക്തരായി.

12,758 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 164 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ