ഫോക്കസ് കുവൈറ്റ് യൂണിറ്റ് അഞ്ചിന് പുതിയ ഭാരവാഹികൾ
Sunday, April 4, 2021 3:12 PM IST
കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് അഞ്ചിന്‍റെ (അബ്ബാസിയ) വാർഷിക യോഗം കൺവീനർ അഭിലാഷിന്‍റെ അദ്ധ്യക്ഷതയിൽ കൂടി.പ്രസിഡന്‍റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി, വൈസ്.പ്രസിഡന്‍റ് തമ്പി ലൂക്കോസ്,ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം ജോസ്, ജേക്കബ്ബ് തോമസ്, അജിത് കെ.രവി, സിസിതാ ഗിരീഷ്, നിതിൻ റോബി,നിൽവി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി അഭിലാഷ്, (എക്സിക്യൂട്ടീവ് ) വിമൽകുമാർ (കൺവീനർ) റഷീദാ ജലീൽ(ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗം ജോജി വി. അലക്സ് സ്വാഗതവും, തമ്പിലൂക്കോസ് അനുശോചനവും, റഷീദാ ജലീൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ