കുവൈറ്റിൽ 1,235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പന്ത്രണ്ട് മരണം
Sunday, April 4, 2021 3:27 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 235,989 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് is 14.18 ശതമാനമായി വർദ്ധിച്ചു . വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പന്ത്രണ്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,339 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.45 ശതമാനമാണ് . 1,264 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 220,521 കോവിഡ് മുക്തരായി. 14,128 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 239 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ