മലയാളി കുവൈറ്റിൽ നിര്യാതനായി
Monday, April 5, 2021 11:43 AM IST
കുവൈറ്റ് സിറ്റി: തൃശൂർ ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി. ചാലക്കുടി ഐ .ക്യൂ റോഡ്​ കുന്നംപുഴ വീട്ടിൽ ജിജോ അഗസ്​റ്റിൻ (47) ആണ്​ മരിച്ചത്​. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു.

ഭാര്യ: ഡോ. ഷെന്നി. മക്കൾ: അന്നറോസ്​, ജെന്നിഫർ. പാലക്കാട്​ എൻഎസ്​എസ്​ എൻജിനീയറിംഗ് കോളജ്​ പൂർവവിദ്യാർഥിയായ ജിജോ അഗസ്​റ്റിൻ കുവൈറ്റ് എൻജിനീയേഴ്​സ്​ ഫോറം സജീവ അംഗം ആയിരുന്നു. കുടുംബം നാട്ടിലാണ്​.

റിപ്പോർട്ട്: സലിം കോട്ടയിൽ